പുരോഗമന സാഹിത്യകാരന്മാർക്ക് ഭീഷണിക്കത്ത്; ഹിന്ദു ജാഗരൺ നേതാവിനെതിരേ കുറ്റപത്രം

2023 സെപ്റ്റംബർ 28 നാണ് ശിവാജി അറസ്റ്റിലായത്
പുരോഗമന സാഹിത്യകാരന്മാർക്ക്  ഭീഷണിക്കത്ത്; ഹിന്ദു ജാഗരൺ നേതാവിനെതിരേ കുറ്റപത്രം

ബംഗളൂരു: പുരോഗമന സാഹിത്യകാരന്മാരെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി കത്തയച്ചെന്ന കേസുകളിൽ ഹിന്ദു ജാഗരൺ വേദികെ നേതാവ് ശിവാജി റാവു ജാദവിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 2020-2023 കാലഘട്ടിൽ ശിവാജി അയച്ച ഭീഷണിക്കത്തുകളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത ഏഴു കേസുകളിൽ മൂന്നെണ്ണത്തിലാണ് കുറ്റപത്രം നൽകിയത്.

ഡോക്‌ടർ വസുന്ധര ഭൂപതി, കും വീരഭദ്രപ്പ, ബി.എൽ.വേണഉ. ബഞ്ചാഗെരെ ജയപ്രകാശ്, ബി.ടി. ലളിത നായക് തുടങ്ങിയവർക്കെതിരെയാണ് ശിവാജി ഭീഷണി മുഴക്കിയത്. തുടർന്ന് 2023 സെപ്റ്റംബർ 28 ന് ശിവാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com