ചാരിറ്റിയുടെ മറവിൽ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ

സമാനമായ രീതിയിൽ പലയിടത്തും പ്രതി തട്ടിപ്പു നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു
കുഞ്ഞുമോൻ
കുഞ്ഞുമോൻ

എറണാകുളം: മകളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടനവഴി സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിർധന കുടുംബത്തിൽ നിന്ന് മൂന്നു പവന്‍റെ സ്വർണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. തൃശൂർ അവിയൂർ സ്വദേശി കൂവക്കാട്ട് വീട്ടിൽ കുഞ്ഞുമോനെ (50) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോതമംഗലത്തുള്ള പെൺകുട്ടിയുടെ കല്യാണത്തിന് സഹായം നൽകാമെന്ന് തെറ്റിധരിപ്പിച്ച് അമ്മയെ ഇടപ്പള്ളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സഹായം ലഭിക്കണമെങ്കിൽ നിശ്ചിത സ്വർണം കൈവശമുണ്ടാകണമെന്ന് കുടുംബത്തിനെ തെറ്റിധരിപ്പിച്ചാണ് സ്വർണം തട്ടിയെടുത്ത്. പിന്നാലെ ഇയാൾ കടന്നുകളയുകയായിരുന്നു. സമാനമായ രീതിയിൽ പലയിടത്തും ഇയാൾ തട്ടിപ്പു നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. സലീം, ബഷിർ,റിയാസ് തുടങ്ങിയ വ്യാജപേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com