പണയസ്വർണത്തിനു പകരം മുക്കുപണ്ടം നൽകി: മൂന്നര ലക്ഷം രൂപ തട്ടിച്ചയാൾ അറസ്റ്റിൽ

സംസ്ഥാനത്തിലെ പല ഭാഗങ്ങളിലുമുള്ള നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ട്
പണയസ്വർണത്തിനു പകരം മുക്കുപണ്ടം നൽകി: മൂന്നര ലക്ഷം രൂപ തട്ടിച്ചയാൾ അറസ്റ്റിൽ

കോതമംഗലം: പണയം വച്ച സ്വർണ്ണാഭരണങ്ങൾ എടുത്തു നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബൈസൺവാലി വാഗത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പണയാഭരണങ്ങൾ എടുത്ത് നൽകാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശി അജിത്ത് എന്നയാളില്‍ നിന്ന് മൂന്നര ലക്ഷം രൂപ വാങ്ങിയ ശേഷം മുക്കുപണ്ടങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നു.

ഫെബ്രുവരി 3 നായിരുന്നു സംഭവം. ബോബി ഫിലിപ്പ് വർഷങ്ങളായി സംസ്ഥാനത്തിലെ പല ഭാഗങ്ങളിലുമുള്ള നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാഴക്കുളത്ത് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നുമാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐമാരായ ആൽബിൻ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐമാരായ സലീം, ഇബ്രാഹിം, എസ്.സി.പി.ഒ മാരായ ദിലീപ്, അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com