ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചു; യുവാവ് അച്ഛനെ കുത്തിക്കൊന്നു

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബാലു മരണപ്പെടുന്നത്.
chennai man stabs father to death

ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചു; പിതാവിനെ കുത്തിക്കൊലപ്പെടുത്തി 29 കാരന്‍

representative image

Updated on

ചെന്നൈ: ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച അച്ഛനെ യുവാവ് കുത്തിക്കൊന്നു. പുലിയാന്തോപ്പിലെ കെപി പാർക്ക് ടിഎൻയുഎച്ച്ഡിബി ടെൻമെന്‍റുകളിൽ താമസിക്കുന്ന എം. ബാലു (50) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകന്‍ കാർത്തിക്കിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ബാലു 9-ാം നിലയിലും മകൻ കാർത്തിക് കുടുംബത്തോടൊപ്പം അതേ കെട്ടിടത്തിന്‍റെ 11-ാം നിലയിലാണ് താമസിച്ചിരുന്നത്. സ്ഥിരമായി മദ്യലഹരിയിൽ വീട്ടിലെത്തുന്ന ബാലുവും മകൻ കാർത്തിക്കും തമ്മിൽ വഴക്ക് പതിവാണെന്ന് ബന്ധുക്കൾ പറയുന്നു.

സംഭവം നടന്ന ദിവസവും ഇത്തരത്തിൽ വാക്കേറ്റമുണ്ടാവുകയി. തർക്കത്തിനിടെ കാർത്തിക്കിന്‍റെ ഭാര്യയെക്കുറിച്ച് ബാലു മോശമായി സംസാരിക്കയുണ്ടായി. ഇതിൽ പ്രകോപിതനായ കാർത്തിക് ബാലുവിനെ കത്തി കൊണ്ടു കുത്തുകയായിരുന്നു.

ഇതിനു പിന്നാലെ സാരമായി പരുക്കേറ്റ ബാലു ആശുപത്രിയിൽ പ്രവേശിപ്പിച്ച് മദ്യലഹരിയിൽ സ്വയം മുറിവേൽപ്പിച്ചതായി ആശുപത്രി ജീവനക്കാരോട് പറഞ്ഞ് ചികിത്സ നേടിയെങ്കിലും മരിക്കുകയായിരുന്നു.

പിന്നാലെ ആശുപത്രി അധികൃതർ ഈ വിവരം പൊലീസിൽ അറിയിക്കുകയും അന്വേഷണത്തിൽ ബാലുവിനെ മകൻ കുത്തിക്കൊലപ്പെടുത്തിയതായി വ്യക്തമാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാർത്തിക് കുറ്റം സമ്മതിച്ചു. പൊലീസ് കാർത്തിക്കിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com