

കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തി, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയറിൽ ജീവനക്കാർക്കെതിരേ കേസ്
representative image
ബംഗളൂരു: ഡേ കെയറിൽ കുട്ടികളെ ശാരീരിക പീഡിനത്തിന് ഇരയാക്കിയ സംഭവത്തിൽ 5 വനിതാ ജീവനക്കാർക്കെതിരേ കേസ്. ബംഗളൂരുവിലെ എച്ച്എഎൽ കാമ്സിനുള്ളിലുള്ള കേപ്ജെമിനി ഐടി കമ്പനിയിലെ ഡേ കെയറിലാണ് സംഭവം.
കുട്ടികളെ വാഷിങ് മെഷീനിലിരുത്തുക, ശൗചാലയത്തിലിരുത്തി വായിലേക്ക് വെള്ളം ചീറ്റുകയും ചെയ്തതായാണ് പരാതി ഉയർന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡേ കെയർ നിലവിൽ താത്ക്കാലികമായി അടച്ചു.
രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് ഈ ക്രൂര പീഡനത്തിന് ഇരകളായത്. കുട്ടികൾ കരയുകയോ വാശിപിടിക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇങ്ങനെ ചെയ്യുന്നത്. ഐടി ജീവനക്കാരായ മാതാപിതാക്കൾ ജോലി സമയത്ത് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറാണിത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.