
അച്ഛന്‍റെ രണ്ടാം വിവാഹത്തിന് മക്കൾ എതിർത്തു; മക്കളെ കൊന്ന് അച്ഛൻ
പട്ന: അച്ഛന്‍റെ വിവാഹത്തിൽ എതിർത്ത മക്കളെ കൊന്ന് അച്ഛൻ. ഒഡിഷയിൽ കഴിഞ്ഞ ദിവസമാണ് ഒൻപതും പതിമൂന്നും വയസുളള മക്കളെ 40കാരനായ അച്ഛൻ 68 കാരിയായ മുത്തശ്ശിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. ആൺകുട്ടികളെ തൂങ്ങി മരിച്ച നിലയിലായിരുന്നും കണ്ടെത്തിയത്.
ആത്മഹത്യയെന്ന വിലയിരുത്തലിൽ പൊലീസ് കേസ് അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കുട്ടികളുടെ അമ്മയുടെ സഹോദരൻ കുട്ടികളുടെ മരണം കൊലപാതകമാണെന്ന പരാതി നൽകുന്നത്.
വീടിന്‍റെ സ്റ്റെയർകേസിന് സമീപത്ത് സാരിയിൽ തൂങ്ങിയ നിലയിലാണ് ആകാശ്, ബികാശ് എന്ന കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവിനോട് കലഹിച്ചിട്ടാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ പറഞ്ഞത്.
വീണ്ടും വിവാഹം കഴിക്കാനുളള തന്‍റെ തീരുമാനം ആൺമക്കൾ എതിർത്തിരതാണ് മക്കളെ കൊലപ്പെടുത്താൻ കാരണമായതാണെന്നാണ് പിതാവായ പ്രകാശ് പറഞ്ഞത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ കുട്ടികളുടെ മുത്തശ്ശി സൂര്യ സഹായിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.