പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു
ci stands as surety for pocso accused in pathanamthitta

സിഐ സുനിൽ കൃഷ്ണൻ

Updated on

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. 13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതിക്കാണ് സിഐ ജാമ്യം നിന്നത്.

പോക്സോ കേസ് പ്രതിയായ കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിനുവേണ്ടി സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് ജാമ്യം നിന്നത്. സുനിൽ കൃഷ്ണന്‍റെ അയൽവാസിയാണ് പ്രതി.

എന്നാൽ, വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com