ട്രാൻസ്ജെൻഡേഴ്സും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് പരുക്ക്

ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായാണ് വിവരം.
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം
Updated on

പാലക്കാട്: ട്രാൻസ്ജെന്‍റേഴ്സും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56), ട്രാൻസ്‌ജെൻഡർ മായ (24) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ബിഇഎം സ്കൂളിന് സമീപമായിരുന്നു സംഭവം. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

രാത്രി 11.30 ഓടെ ബിഇഎം സ്കൂളിന് സമീപമുണ്ടായിരുന്ന ട്രാൻസ്‌ജെൻഡേഴ്സും ഓട്ടോയിലെത്തിയ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം പിന്നീട് സംഘർഷത്തിലേക്ക് മാറി. സംഘർഷത്തിൽ യാത്രക്കാരുമായി വന്ന ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. മുഖത്ത് കല്ലുകൊണ്ട് കുത്തിയെന്നാണ് പരാതി. ഓട്ടോ ഡ്രൈവറുടെ മുഖത്തടക്കം പരിക്കേറ്റു. ഇരുമ്പ് വടികൊണ്ട് ദേഹത്ത് കുത്തി പരിക്കേൽപ്പിച്ചതായി ട്രാൻസ്‌ജെൻഡറിന്‍റെയും പരാതിയുണ്ട്.

ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായാണ് വിവരം. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്, ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com