ശ്ലോകം ചൊല്ലുന്നതിനെ ചൊല്ലി തർക്കം; ബ്രാഹ്മണവിഭാഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

കയ്യാങ്കളിയിൽ ആർക്കും പരുക്കേറ്റിട്ടില്ല
ശ്ലോകം ചൊല്ലുന്നതിനെ ചൊല്ലി തർക്കം; ബ്രാഹ്മണവിഭാഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്
Updated on

കാഞ്ചീപുരം: ശ്ലോകം ചൊല്ലുന്നതിനെ ചൊല്ലി കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളി. കാഞ്ചീപുരം അഗ്നിവരതൻ ക്ഷേത്രത്തിൽ ഇന്നു രാവിലെയാണ് സംഭവം.

സംസ്കൃതം പിന്തുടരുന്ന വടകളീസ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യൻ വിഭാഗവും തമിഴ് പിന്തുടരുന്ന തെങ്കളീസ് എന്നറിയപ്പെടുന്ന വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വിഷ്ണുവിനെ പുറത്തേക്കു കൊണ്ടുവരുന്ന വീടുപാനിയെന്ന ചടങ്ങിനിടയില‌ാണ് തർക്കമുണ്ടായത്. തമിഴിൽ ശ്ലോകം ചൊല്ലുന്നവർ 'നളയിര ദിവ്യ പ്രബന്ധം' ചൊല്ലാൻ ആരംഭിച്ചു. പിന്നാലെ സംസ്കൃതം പിന്തുടരുന്നവർ പ്രതിഷേധം ഉയർത്തി. കയ്യാങ്കളിയിൽ ആർക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ വർഷവും പ്രദേശത്ത് സമാനമായ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com