
വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം: വിദ്യാർഥിയുടെ മൂക്കിന്‍റെ എല്ല് പൊട്ടി
കോഴിക്കോട്: വെളളിമാട്കുന്നിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിയുടെ മൂക്കിന്‍റെ എല്ല് പൊട്ടി. വെളളിമാട്കുന്ന് ജെഡിടി കോളെജിലെ വിദ്യാർഥിയായ അഹമ്മദ് മുജ് തബക്കിനാണ് മർദനത്തിൽ ഗുരുതര പരുക്കേറ്റത്. സംഭവത്തിൽ
അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയുകയും, 13 വിദ്യാർഥികൾക്കെതിരേ കേസെടുക്കുകയും ചെയ്തു. ചേവായൂർ പൊലീസാണ് കേസെടുത്തത്. വെളളിയായഴ്ച രാത്രിയിൽ ഹോട്ടലിന് മുൻപിലാണ് സംഘർഷമുണ്ടായത്.
മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് റിബാസ്, ഷാഹിന്‍ , നിഹാല്‍ , മുഹമ്മദ് യാസിര്‍ , എജാസ് അഹമ്മദ് എന്നി 5 വിദ്യാർഥികളാണ് അറസ്റ്റിലായത്. മറ്റുള്ളവരെ ഉടന്‍ പിടികൂടും.