ക്ഷേത്ര ഘോഷയാത്രയ്ക്കിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

നെയ്യാറ്റിൻകരയിലെ രാമപുരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്
Clashes during temple procession; one person stabbed

ക്ഷേത്ര ഘോഷയാത്രക്കിടെ സംഘർഷം ഒരാൾക്ക് കുത്തേറ്റു, ഒരാൾക്ക് പരുക്കേറ്റു

file
Updated on

തിരുവനന്തപുരം: ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്ര നടത്തുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേൽക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. നെയ്യാറ്റിൻകരയിലെ രാമപുരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്.

അരംഗ മുഗൾ സ്വദേശി രാഹുലിനാണ് (29) കുത്തേറ്റത്. ഇ‍യാളെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ വീണ് തലയ്ക്ക് പരുക്കേറ്റ പുന്നക്കാട് ബിജുവിനെ (49) നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ‍്യപിച്ചെത്തിയ സംഘമാണ് തമ്മിലടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com