കോപ്പിയടിക്കാൻ ഉത്തര കടലാസ് കാണിച്ചു തന്നില്ല; സഹപാഠികൾക്കു നേരെ വെടിയുതിർത്ത് പത്താം ക്ലാസ് വിദ്യാർഥി

എന്നാൽ കോപ്പിയടി കള്ളകഥയെന്ന് വെടിയുതിർത്ത വിദ്യാർഥി
Class 10 student shoots classmates after not showing answer sheets
കോപ്പിയടിക്കാൻ ഉത്തര കടലാസ് കാണിച്ചു തന്നില്ല; സഹപാഠികൾക്കു നേരെ വെടിയുതിർത്ത് പത്താം ക്ലാസ് വിദ്യാർഥി
Updated on

ബിഹാർ: റോഹ്താസ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ ഉത്തര കടലാസ് കാണിച്ചു തരാത്തതിന്‍റെ പേരിൽ സഹപാഠികൾക്കു നേരെ വെടിയുതിർത്ത് വിദ്യാർഥി. വെടിയേറ്റ് കുമാർ എന്ന വിദ്യാർഥി മരിക്കുകയും സഞ്ജിത് കുമാർ എന്ന മറ്റൊരു വിദ്യാർഥി ചികിത്സയിലുമാണ്. സംഭവത്തിൽ ആക്രമണം നടത്തിയ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെടിവയ്പുണ്ടാവുന്നത്. നാടൻ തോക്കുപയോഗിച്ചാണ് അക്രമണം നടത്തിയതെന്നാണ് വിവരം.

നേരത്തെ സംസ്കൃതം പരീക്ഷയ്ക്കിടെ ഉത്തര പേപ്പർ കാണിച്ചു നൽകാതിരുന്നതിന്‍റെ പേരിൽ സുഹൃത്തുക്കളായിരുന്ന വിദ്യാർഥികൾക്കിടയിൽ വഴക്കുണ്ടായിരുന്നു. എന്നാൽ വ്യാഴാഴ്ചയുടെ പരീക്ഷ പേപ്പറും കാണിക്കാതിരുന്നതിന് പിന്നാലെയാണ് അമിതും സഞ്ജിതും വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവയ്പുണ്ടാവുന്നത്.

അതേസമയം, കോപ്പിയടി സംബന്ധിച്ച സഹപാഠിയുടെ ആരോപണം വ്യാജമെന്ന് വെടിയുതിർത്ത കുട്ടി പറയുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ തന്നെ അപമാനിച്ചിരുന്നുവെന്നും വ്യാഴാഴ്ചയും ഇവർ അപമാനിക്കുന്നത് തുടർന്നതോടെയാണ് വെടിവയ്പുണ്ടായതെന്നും ഇത് മറച്ച് വയ്ക്കാനാണ് കള്ളകഥയിറക്കിയതെന്നും കുട്ടി പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com