ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ ഒൻപതാം ക്ലാസ് വിദ‍്യാർഥിക്ക് കുത്തേറ്റു; പ്ലസ് വൺ വിദ‍്യാർഥി കസ്റ്റഡിയിൽ

കുത്തേറ്റ വിദ‍്യാർഥിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Class 9 student stabbed in moving school bus; Plus One student in custody
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ ഒൻപതാം ക്ലാസ് വിദ‍്യാർഥിക്ക് കുത്തേറ്റു; പ്ലസ് വൺ വിദ‍്യാർഥി കസ്റ്റഡിയിൽfile
Updated on

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഒൻപതാം ക്ലാസ് വിദ‍്യാർഥിക്ക് കുത്തേറ്റു. നെട്ടയത്തെ സ്വകാര‍്യ സ്കൂൾ ബസിൽ വച്ചായിരുന്നു സംഭവം. പ്ലസ് വൺ വിദ‍്യാർഥിയാണ് ഒൻപതാം ക്ലാസ് വിദ‍്യാർഥിയെ കുത്തി പരുക്കേൽപ്പിച്ചത്.

കുത്തേറ്റ വിദ‍്യാർഥിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെട്ടയം മലമുകളിൽ വച്ചായിരുന്നു ആക്രമണം നടന്നത്. കുത്തിയ വിദ‍്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com