കോയമ്പത്തൂരിൽ 7 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളികൾ പിടിയിൽ

ഉയർന്ന നിലവാരമുള്ള 6.73 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെത്തിയത്.
Coimbatore airport  7 crores worth hydro cannabis

കോയമ്പത്തൂരിൽ 7 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളികൾ പിടിയിൽ

Updated on

കോയമ്പത്തൂർ: സിംഗപ്പൂരിൽ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ കോട്ടയം സ്വദേശികളിൽ നിന്ന് 7 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. മുജീബ്, സുഹൈൽ ഉബൈദുള്ള എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് എയർ ഇന്‍റലിജൻസ് യൂണിറ്റും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും ഉയർന്ന നിലവാരമുള്ള 6.73 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com