
വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ റോഡിലൂടെ നഗ്നയാക്കി നടത്തി; അധ്യാപകൻ അറസ്റ്റിൽ
ഭുവനേശ്വർ: വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെയും ആൺ സുഹൃത്തിനെയും റോഡിലൂടെ നഗ്നരാക്കി നടത്തുകയും ആക്രമിക്കുകയും ചെയ്ത കൊളെജ അധ്യാപകൻ അറസ്റ്റിൽ. ഒഡീശയിലാണ് സംഭവം.
കോളെജ് അധ്യാപകനായ ഭർത്താവും സഹപ്രവർത്തകനും ചേർന്ന് ഇരുവരേയും ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെരുപ്പുമാലയണിയിക്കുന്നതും നിർബന്ധിച്ച് നഗ്നനാക്കി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിപ്പിക്കുന്നതുമായ ദ്യശ്യങ്ങളാണ് പ്രചരിക്കുന്നത്.
മാനഭംഗം, ശാരീരികമായ ഉപദ്രവം, പരസ്യമായി അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചേർത്താണ് നിമപദ പൊലീസ് കേസെടുത്തിരിക്കുന്നത്.
കുടുംബ പ്രശ്നങ്ങൾ മൂലം ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞു നീമപദയിലുള്ള വാടകവീട്ടിലാണ് യുവതി താമസിച്ചിരുന്നത്. പതിനാലു വയസുള്ള മകനുമൊപ്പമുണ്ടായിരുന്നു.