ലോഡ്ജ് മുറിയിൽ കോളെജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺ സുഹൃത്തിനായി തെരച്ചിൽ

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം
college student death bangalore

ദേവിശ്രീ

Updated on

ബെംഗളൂരു: ബെംഗളൂരുവിലെ വാടക മുറിയിൽ കോളെജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ബെംഗളൂരു ആചാര്യ കോളെജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് പ്രോംവർധനനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

ഞായറാഴ്ച മാനസ എന്ന സ്ത്രീ മുറിയെടുക്കുകയും പ്രേമിം ദേവശ്രീയും രാവിലെയോടെ ഇവിടെയെത്തുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് രാത്രി 9 മണിയോടെ പ്രോംവർധൻ മുറിപൂട്ടി കടന്നു കളയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദേവശ്രീയുടെ മരണത്തിൽ പ്രോംവർധനന് വ്യക്തമായ പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com