വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളെജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി: ഒരാൾ അറസ്റ്റിൽ

കോളേജ് വിദ്യാർത്ഥികളായ യുവാവിനേയും, യുവതിയേയും തടഞ്ഞുനിർത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളും ഇർഷാദ് എന്നയാളും ചേർന്നു മാനഭംഗപ്പെടുത്തുകയായിരുന്നു
വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളെജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി: ഒരാൾ അറസ്റ്റിൽ
Updated on

മൂവാറ്റുപുഴ: വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈറിനെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ സലിമിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മുളവൂർ പോയാലി മലഭാഗത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥികളായ യുവാവിനേയും, യുവതിയേയും തടഞ്ഞുനിർത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും, അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളും ഇർഷാദ് എന്നയാളും ചേർന്നു മാനഭംഗപ്പെടുത്തുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. ഒളിവിൽ പോയ ഇർഷാദിനെ പിടികൂടുന്നതിന് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. ഇയാൾക്കെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ് അടിപിടി കേസുകൾ നിലവിലുണ്ട്. ഇവർ ഇതിന് മുമ്പും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു. ഇതിനെക്കുറിച്ചും പരിശോധിച്ച് വരികയാണ്.

ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശത്താൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു , കെ കെ രാജേഷ്, ബേബി ജോസഫ് , എ.എസ്.ഐ പി.സി ജയകുമാർ ,സി.പി ഒ മാരായ അജിംസ്, സൂരജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com