
'കഞ്ചാവ് മിഠായി' വിൽപ്പനയ്ക്കിടെ കോളെജ് വിദ്യാര്‍ഥികള്‍ പിടിയില്‍
വയനാട്: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി വിൽക്കുന്നതിനിടെ കോളെജ് വിദ്യാര്‍ഥികള്‍ പിടിയില്‍. ഓൺലൈന്‍ വഴിയാണ് വിദ്യർഥികൾ കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്നും കഴിഞ്ഞ 3 മാസമായി ഈ മിഠായി മറ്റ് കുട്ടികൾക്കിടയിൽ വില്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിദ്യാർഥിക്കെതിരേ കേസെടുത്തു.
സംശയാസ്പദമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കൂടി നില്‍ക്കുന്നതു കണ്ട് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി കണ്ടെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് പിടിയിലായ വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കിയത്.
ഈ മിഠായികൾ ഒന്നിന് 30 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായ വിദ്യാര്‍ഥികള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്റ്റ് അനുസരിച്ച് കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.