ബലാത്സംഗത്തിനിരയായ 11 കാരി ആംബുലൻസിൽ കിടന്നത് മണിക്കൂറുകളോളം; ഒടുവിൽ ചികിത്സ കിട്ടാതെ മരണം

ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി പണം ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്
complaint alleged 11 year old girl raped dies without treatment at bihar

ബലാത്സംഗത്തിനിരയായ 11 കാരി ആംബുലൻസിൽ കിടന്നത് മണിക്കൂറുകളോളം; ഒടുവിൽ ചികിത്സ കിട്ടാതെ മരണം

representative image

Updated on

പറ്റ്ന: ബിഹാറിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. മുസഫർനഗർ സ്വദേശിയായ 11 കാരി ആണ് മരിച്ചതെന്നാണ് വിവരം.

മുസഫർനഗറിൽ നിന്നും പറ്റ്ന മെഡിക്കൽ കോളെജിൽ എത്തിച്ച പെൺകുട്ടി ആംബുലൻസിൽ മണിക്കൂറുകളോളം കിടന്നെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി പണം ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.

ബലാത്സംഗത്തിനു പിന്നാലെ പെൺകുട്ടി ക്രൂര അതിക്രമത്തിന് ഇരയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേൽപിച്ചിരുന്നു. സംഭവത്തിൽ പ്രതി രോഹിത്ത് സെനി അറസ്റ്റിലായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com