
ഫയാസ്
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുക്കാട് സ്വദേശിയായ ഹാഫിസിനെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. റീൽസ് എടുത്ത് കൂടെ കൂട്ടി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളേവേഴ്സ് ഉള്ളയാളാണ് ഹാഫിസ്.