കളമശരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു
Crime
കളമശേരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു
കളമശേരിയിലെ എച്ച്എംടി ജങ്ഷനിൽ രാവിലെയാണ് സംഭവം നടന്നത്
കൊച്ചി: കളമശേരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. കളമശേരിയിലെ എച്ച്എംടി ജങ്ഷനിൽ രാവിലെയാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപെട്ടത്. അനീഷിന്‍റെ മ‍്യതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മാസ്ക്ക് ധരിച്ചെത്തിയ പ്രതി ക‍്യത്ത‍്യത്തിനു ശേഷം ഓടി രക്ഷപെട്ടു. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്. അസ്ത്ര ബസ്സിലെ കണ്ടക്ടറായിരുന്നു അനീഷ്. സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ‍്യക്തമാക്കി.