
പോക്സോ കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
file image
പറവൂർ: പോക്സോ കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. പറവൂർ വടക്കേക്കര സ്വദേശി സൻജിത്താണ് (55) അറസ്റ്റിലായത്. പെൺകുട്ടിയുടെ മുത്തച്ഛന്‍റെ സുഹൃത്തായ പ്രതി കുട്ടിയുടെ വീട്ടിൽ വച്ച് കയറിപിടിച്ചതായും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.
സ്കൂളിലെ അധ‍്യാപികയോടാണ് കുട്ടി ഇക്കാര‍്യം വെളിപ്പെടുത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതികെതിരേ വടക്കേക്കര സ്റ്റേഷനിൽ ഒരു മോഷണക്കേസ് നിലവിലുണ്ട്