
മൊഴിയെടുക്കാനെന്ന പേരിൽ വിളിച്ചു വരുത്തി ഗർഭിണിയെ ബലാത്സംഗം ചെയ്തു; കോൺസ്റ്റബിൾ അറസ്റ്റിൽ
ജയ്പുർ: മൊഴി നൽകാനെന്ന പേരിൽ ഗർഭിണിയെ ഹോട്ടൽ റൂമിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ കോൺസ്റ്റബിൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലാണ് 32കാരി ക്രൂരതയ്ക്ക് ഇരയായത്. കേസിൽ സങ്കാനെർ പൊലീസ് സ്റ്റേഷനിലെ ഭാഗ റാമിന്‍റെ പേരിൽ കേസ് ഫയൽ ചെയ്തു.
അയൽക്കാരൻ മർദിച്ചുവെന്ന് കാണിച്ച് പരാതി നൽകിയ യുവതിയുടെ വീട്ടിലെത്തിയ കോൺസ്റ്റബിൾ മൊഴി എടുക്കാൻ തനിക്കൊപ്പം വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകനും യുവതിക്കൊപ്പമുണ്ടായിരുന്നു.
ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടൽ റൂമിലെത്തിച്ചാണ് കോൺസ്റ്റബിൾ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. മുറിയിൽ നിന്ന് രക്ഷപ്പെട്ട യുവതി രാത്രി തന്നെ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.