മുൻ രാഷ്‌ട്ര നേതാക്കളുടെ ജയിൽ വാസം: പാക്കിസ്ഥാന് രണ്ടാം സ്ഥാനം മാത്രം!

25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.
മുൻ രാഷ്‌ട്ര നേതാക്കളുടെ ജയിൽ വാസം: പാക്കിസ്ഥാന് രണ്ടാം സ്ഥാനം മാത്രം!

റ്റവും കൂടുതൽ മുൻ രാഷ്‌ട്ര നേതാക്കൾ ജയിലിൽ കഴിഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പാക്കിസ്ഥാനാണെന്നു കരുതിയെങ്കിൽ തെറ്റി. ഇറ്റലിക്കു പിന്നിൽ രണ്ടാം സ്ഥാനം മാത്രമാണ് പാക്കിസ്ഥാനുള്ളത്.

1900 മുതലുള്ള കണക്കിൽ മുൻ പ്രസിഡന്‍റുമാരുടെയും മുൻ പ്രധാനമന്ത്രിമാരുടെയും ജയിൽവാസമാണ് പരിഗണിച്ചിരിക്കുന്നത്.

പട്ടികയിൽ മൂന്നാം സ്ഥാനത്ത് തെക്കൻ കൊറിയയും നാലാം സ്ഥാനത്ത് ഹംഗറിയുമാണ്. ഇറ്റലിയിൽ പത്ത് മുൻ രാഷ്‌ട്ര നേതാക്കളാണ് 1900ത്തിനു ശേഷം ജയിൽ വാസം അനുഷ്ഠിച്ചിട്ടുള്ളത്. പാക്കിസ്ഥാനിൽ എട്ടു പേരാണെങ്കിൽ കൊറിയയിൽ ഏഴു പേരാണ്. ബ്രസീൽ, മൗറിറ്റാനിയ, മാലി, അർജന്‍റീന, ബംഗ്ലാദേശ്, ഇറാക്ക്, ജപ്പാൻ, വെനിസ്വേല എന്നിവിടങ്ങളിൽ അഞ്ച് പേർ വീതം.

അൾജീരിയ (4), ബൾഗേറിയ (4), യുക്രെയ്ൻ (4), ഗ്രീസ് (4), പെറു (4), ഗോട്ടിമാല (4), അൽബേനിയ (4), റൊമാനിയ (3), മംഗോളിയ (3), തുർക്കി (3), നൈജർ (3), ഫ്രാൻസ് (3), കിർഗിസ്ഥാൻ (3) എന്നീ രാജ്യങ്ങളാണ് പിന്നാലെ.

25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com