തായ്‌ലൻഡിൽ നിന്ന് കോടികൾ വിലവരുന്ന പക്ഷികളുമായി ദമ്പതികൾ; നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

കോടികൽ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ് ദമ്പതികൾ എത്തിയത്
couple arrested at kochi airport for smuggling rare birds worth crores from thailand

തായ്‌ലൻഡിൽ നിന്ന് കോടികൾ വിലവരുന്ന പക്ഷികളുമായി ദമ്പതികൾ; നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

Updated on

കൊച്ചി: തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പക്ഷികളുമായി ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്‍റലിജൻസ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. കോടികൽ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ് ദമ്പതികൾ എത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കൺവെൻഷനിലെ ചട്ടം 1,2 വിഭാഗങ്ങളിൽപെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്. പക്ഷികളെയും കുടുംബത്തേയും വനം വകുപ്പിന് കൈമാറി, പക്ഷികളെ തായ്ലൻഡിലേക്ക് തന്നെ കയറ്റി അയക്കും.

സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com