
ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തു; തെലങ്കാനയിൽ ദമ്പതികൾ അറസ്റ്റിൽ
ഹൈദരാബാദ്: മൊബൈൽ ആപ്പ് വഴി പണം സമ്പാദിക്കാനായി ലൈംഗിക ബന്ധം ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കൾക്കായി ദമ്പതികൾ ആപ്പിൽ ആക്സസ് ലിങ്കുകൾ പങ്കുവയ്ക്കുകയായിരുന്നു. മുഖം മൂടി ധരിച്ചാണ് ദമ്പതികൾ വീഡിയോയിലുണ്ടായിരുന്നത്.
41 കാരനായ കാർ ഡ്രൈവറും 37 കാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പണം സമ്പാദിക്കാനുള്ള എളുപ്പമാർഗത്തിനായാണ് ഇങ്ങനെ ചെയ്തതെന്ന് ദമ്പതികൾ സമ്മതിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി നിയനപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇവരെ അറസ്റ്റു ചെയ്തത്.