"വെട്ടി മാറ്റുന്ന തല തീയിലേക്ക് ഉരുണ്ടു വീഴണം"; "ഗില്ലറ്റിൻ ബ്ലേഡ്" ഉപയോഗിച്ച് ആത്മഹത്യ ചെയ്ത് ദമ്പതികൾ

ബലി കൊടുക്കാനുള്ള യന്ത്രവും ആത്മഹത്യക്കുറിപ്പും ഇവിടെ നിന്നും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
"വെട്ടി മാറ്റുന്ന തല തീയിലേക്ക് ഉരുണ്ടു വീഴണം"; "ഗില്ലറ്റിൻ ബ്ലേഡ്" ഉപയോഗിച്ച് ആത്മഹത്യ ചെയ്ത് ദമ്പതികൾ
Updated on

അഹമ്മദാബാദ്: ഗുജറാത്തിൽ "ഗില്ലറ്റിൻ ബ്ലേഡ്" പോലെയുള്ള യന്ത്രം ഉപയോഗിച്ച് തല വെട്ടിമാറ്റി ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. രാജ്കോട്ടിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. ബലി നൽകുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്.

ഇതിനായി ശിരസ് ഛേദിക്കാനുള്ള യന്ത്രം ഇവർ വീട്ടിൽ തന്നെ നിർമ്മിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹേമുഭായ് (38), ഭാര്യ ഹന്‍സ ബെന്‍ (35) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലുള്ള ഇവരുടെ കുടിലിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ബലി കൊടുക്കാനുള്ള യന്ത്രവും ആത്മഹത്യക്കുറിപ്പും ഇവിടെ നിന്നും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച ഉച്ചയ്ക്കുമിടയിലാണ് സംഭവം. വെട്ടി മാറ്റുന്ന തല തീയിലേക്ക് ഉരുണ്ട് വീഴുന്ന തരത്തിലായിരുന്നു ഇവർ ആത്മഹത്യ ആസൂത്രണം ചെയ്തത്. ഇതിനായി അഗ്നികുണ്ഠം ത‍യ്യാറാക്കിയിരുന്നു. "ഗില്ലറ്റിൻ ബ്ലേഡിന്‍റെ" കയർ വിടുമ്പോൾ തന്നെ തല വെട്ടിമാറ്റുന്ന രീതിയിലായിരുന്നു ക്രമീകരണം.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സഥലത്തെത്തി. കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ എല്ലാ ദിവസവും പ്രത്യേക പ്രാർഥനകൾ നടത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. മക്കളേയും മാതാപിതാക്കളേയും നോക്കിവളർത്തണമെന്നും ആത്യമഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com