
ഡിയോൾ, ഭാര്യ അഞ്ജു
ഇടുക്കി: ലഹരി മരുന്നായ കെറ്റമിൻ ഓസ്ട്രേലിയയിലേക്കു കടത്തിയ കേസിൽ ദമ്പതികൾ പിടിയിൽ. ഇടുക്കി പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ട് ഉടമ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ സ്വദേശി എഡിസൻ ബാബു നേതൃത്വം നൽകിയ കെറ്റമെലോൺ എന്ന ലഹരി ശൃംഖലയുമായി ചേർന്നായിരുന്നു ഡിയോളിന്‍റെ ലഹരി ഇടപാട്. 2023ൽ കൊച്ചിയിൽ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോർട്ട് ഉടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് എത്തിയത്.
2019 മുതൽ ഡിയോൾ വിദേശത്തേക്ക് കെറ്റമിൻ അയച്ചിരുന്നുവെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. എഡിസനും ഡിയോളും ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല കേസില്‍ പിടിയിലായ അരുണ്‍ തോമസും സഹപാഠികളാണ്. ആ കൂട്ടുകെട്ട് ലഹരിയിടപാടുകളിലും തുടര്‍ന്നു.
യുകെയില്‍ നിന്ന് കെറ്റമിന്‍ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എന്‍സിബി ലഭിച്ച വിവരം.