
മുംബൈ: വാതിലിന് സമീപം ചെരുപ്പ് വച്ചത് ചോദ്യം ചെയ്ത അയൽവാസിയെ ദമ്പതികൾ കൊലപ്പെടുത്തി. താനെയിലെ നയാ നഗറിലാണ് സഭവം. 54 വയസുകാരനായ അഫ്സർ ഖത്രിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റു ചെയ്തു. ഭർത്താവ് ഒളിവിലാണ്.
ചെരുപ്പ് വാതിലിൽ വെക്കുന്നത് സംബന്ധിച്ച് ദമ്പതികളും അയൽവാസിയും തമ്മിൽ വഴക്കുണ്ടായിരുന്നു. ശനിയാഴ്ച്ച രാത്രിയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.