കർണാടകയിൽ നിന്ന് കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തിയ ദമ്പതിമാർ പിടിയിൽ

ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റും ചേർന്ന് പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
കർണാടകയിൽ നിന്ന് കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തിയ ദമ്പതിമാർ പിടിയിൽ

പുലപള്ളി: കർണാടകയിൽനിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മൽ പി.കെ. മുഹമ്മദ് അർഷാദ് (36), ഭാര്യ എൻ.കെ. ഷബീനാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റും ചേർന്ന് പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 20,000 രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യംചെയ്യലിൽ ഇവർ മൊഴി നൽകിയിട്ടുള്ളത്. ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിലായാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com