ഹൈദരാബാദിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു

സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചന്തു റാത്തോഡിനെയാണ് വെടിവച്ചു കൊന്നത്
cpi leader shot dead in hyderabad

ചന്തു റാത്തോഡ്

Updated on

ഹൈദരാബാദ്: സിപിഐ നേതാവിനെ വെടിവച്ചു കൊന്നു. ഹൈദരാബാദിലാണ് സംഭവം. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയുമായ ചന്തു റാത്തോഡിനെയാണ് അക്രമി സംഘം വെടിവച്ച് കൊന്നത്. ചൊവ്വാഴ്ച രാവിലെയാടെ മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ വച്ചായിരുന്നു ചന്തുവിന് വെടിയേറ്റത്. കാറിലെത്തിയ സംഘം മുളകുപൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു.

ഒന്നിലേറെ തവണ ശരീരത്തിൽ വെടിയേറ്റതിനാൽ ചന്തു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഐഎംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ ചന്തുവിനെതിരേ ഭീഷണി മുഴക്കിയിരുന്നതായാണ് ഭാര‍്യ പൊലീസിന് നൽകിയ മൊഴി.

രാഷ്ട്രീയ കൊലപാതകമാണോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. ബിഎൻഎസ് 103 (1) പ്രകാരം കൊലപാതകകുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com