''യൂണിഫോമിടാത്ത സമയമുണ്ടല്ലോ, കൈ വെട്ടും''

വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി
വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി
അടവി

പത്തനംതിട്ട: വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. സിഐടിയു തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിലാണ് ലോക്കൽ സെക്രട്ടറി പ്രവീൺ ആസാദ് ഭീഷണി പ്രസംഗം നടത്തിയത്.

ജില്ലാ പൊലീസ് മേധാവിയെ വിവരങ്ങൾ അറിയിച്ചെന്നും ഇന്നു മുതൽ തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിടുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ പറഞ്ഞു. ഭീഷണി പ്രസംഗത്തിനെതിരേ വനം വകുപ്പ് ഇതുവരെ പരാതി നൽകിയിട്ടില്ല. കൊടിമരം സ്ഥാപിച്ചത് വനഭൂമിയാണെന്ന നിലപാടിൽ വനം വകുപ്പ് ഉറച്ചു നിൽക്കുകയാണ്.

വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി
സിപിഎം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം തുറക്കും

''യൂണിഫോമിൽ കയറി തല്ലാത്തത് കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ്. സമാധാനപരമായി സംഘടന രൂപീകരിക്കും, എതിരേ വന്നാൽ യൂണിഫോം ഇടാത്ത സമയമുണ്ടല്ലോ, അത് ഓർമ വെച്ചേളൂ...'' എന്നിങ്ങനെയാണു ലോക്കൽ സെക്രട്ടറി പ്രസംഗിച്ചത്. നെഞ്ചത്തു കൊടി നാട്ടാൻ അറിയാഞ്ഞിട്ടല്ലെന്നും കാടിനെ സേവിക്കുന്നവർ നാടിനെ സേവിക്കാൻ വരേണ്ടെന്നും പ്രസംഗത്തിൽ പറയുന്നു. സിഐടിയു ജില്ലാ സെക്രട്ടറി എസ്. ഹരിദാസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ പ്രസംഗം.

തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കുള്ള കവാടത്തിന് സമീപം ഏതാനും ദിവസം മുൻപ് സിഐടിയു നേതൃത്വത്തിൽ കൊടിമരം സ്ഥാപിച്ചിരുന്നു. തുടർന്ന് മറ്റ് യൂണിയനുകളും കൊടിമരം സ്ഥാപിക്കാൻ നീക്കം ആരംഭിച്ചതോടെ വനപാലകരെത്തി കൊടിമരം നീക്കം ചെയ്തു, കേസെടുക്കുകയും ചെയ്തു. അന്നു രാത്രി തന്നെ അവിടെ സിഐടിയു പുതിയ കൊടിമരം സ്ഥാപിച്ചു. ഇതു നീക്കാൻ വനം വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസവും സിപിഎം നേതാക്കൾ ഇതേപോലെ ഭീഷണിയുയർത്തിയിരുന്നു. മുറിച്ചിട്ട തടികൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രാദേശിക നേതാക്കൾ തടയുകയും വെട്ടുകത്തി വീശുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥയുടെ കൈ പിടിച്ചു തിരിക്കുകയും മർദിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.