

പാലക്കാട് സ്പിരിറ്റ് വേട്ട; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രതി
പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂരിൽ നിന്നും സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സിപിഎം പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രതി. ഹരിദാസ് നിലവിൽ ഒളിവിലാണ്. സംസ്ഥാനത്തുടനീളം സ്പിരിറ്റ് വിതരണം ചെയ്യുന്ന ആളാണ് ഹരിദാലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ കമ്പാലത്തറയില്‍ 1,260 ലിറ്റര്‍ സ്പിരിറ്റ് പിടിക്കൂടിയത്. കണ്ണയ്യൻ എന്നയാളുടെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണയ്യന്‍റെ മൊഴിയിൽ നിന്നാണ് ഹരിദാസാണ് ഇതിനു പിന്നിലെന്ന് പൊലീസിന് വ്യക്തമായത്.