സ്ത്രീധനം കിട്ടാൻ കുഞ്ഞിനെ തലകീഴായി തൂക്കി അച്ഛന്‍റെ ക്രൂരത

രണ്ട് ലക്ഷവും കാറുമാണ് സ്ത്രീധനമായി സുമന്‍റെ കുടുംബത്തോട് സഞ്ജു ആവശ്യപ്പെട്ടത്.
Cruelty over dowry; Father walks around holding baby upside down

സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരത; കുഞ്ഞിനെ തലകീഴായി പിടിച്ച് നടന്ന് അച്ഛൻ

Updated on

ലഖ്നൗ: ഉത്തർപ്രദേശിൽ റാംപൂരിൽ സ്ത്രീധനത്തിന്‍റെ പേരിൽ എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്‍റെ ക്രൂരത. കുഞ്ഞിനെ തലകീഴായി പിടിച്ച് അച്ഛന്‍ ഗ്രാമത്തിലൂടെ നടന്നു. സ്ത്രീധന ലഭിക്കുന്നതിനായി ഭാര്യയുടെ കുടുംബത്തെ സമർദത്തിലാക്കുവാൻ വേണ്ടിയാണ് കുഞ്ഞിനോടു ക്രൂരത കാണിച്ചത്.

വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ് സഞ്ജുവും ഭർത്താവിന്‍റെ കുടുംബവും സ്ത്രീധനത്തിന്‍റെ പേരിൽ മർദിക്കാറുണ്ടായിരുന്നു എന്നു ഭാര്യ സുമൻ പറഞ്ഞു. രണ്ട് ലക്ഷ രൂപയും കാറുമാണ് സ്ത്രീധനമായി സുമന്‍റെ കുടുംബത്തോട് സഞ്ജു ആവശ്യപ്പെട്ടത്. ഇത് ലഭിക്കാതായതോടെയാണ് കുഞ്ഞിനെ ഇയാൾ തലകീഴായി പിടിച്ച് കൊണ്ട് ഗ്രാമം മുഴുവൻ നടന്നത്.

സംഭവത്തിൽ കുഞ്ഞിന്‍റെ ഇടുപ്പെല്ലിന് പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ തലകീഴായി കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com