cusat students caught with mdma

പിടിയിലായ വിദ‍്യാർഥികൾ

എംഡിഎംഎയുമായി എൻജിനീയറിങ് വിദ‍്യാർഥികൾ പിടിയിൽ

കുസാറ്റിലെ എൻജിനീയറിങ് വിദ‍്യാർഥികളായ അതുൽ, അൽവിൻ റിബി എന്നിവരാണ് പിടിയിലായത്
Published on

കൊച്ചി: എംഡിഎംഎയുമായി വിദ‍്യാർഥികൾ പിടിയിൽ. കുസാറ്റിലെ എൻജിനീയറിങ് വിദ‍്യാർഥികളായ അതുൽ, അൽവിൻ റിബി എന്നിവരാണ് പിടിയിലായത്. ഡാൻസാഫിനും ലഹരി വിരുദ്ധ സ്ക്വാഡിനും രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പുലർച്ചെ ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്.

10 ഗ്രാം മയക്കുമരുന്ന് ഇവരിൽ നിന്നും കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നുമാണ് ഇവർ എംഡിഎംഎ എത്തിച്ചിരുന്നതെന്നാണ് വിവരം. വിദ‍്യാർഥികൾക്കിടെയിലും ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com