
ഗ‍്യാസ് ഏജൻസിയിൽ നിന്നും സിലിൻഡർ മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ
file image
തിരുവനന്തപുരം: ഗ‍്യാസ് ഏജൻസിയിൽ നിന്നു സിലിണ്ടർ മോഷ്ടിച്ച് മറിച്ചുവിറ്റയാൾ അറസ്റ്റിൽ. കരമന സ്വദേശി കാർത്തിക് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ രജനി ഗ‍്യാസ് ഏജൻസിയിൽ മോഷണം നടന്നത്.
സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നു പൊലീസിന് പ്രതിയുടെ ദൃശ‍്യം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.