വിവാഹ ദിവസം കുതിരപ്പുറത്ത് ഘോഷയാത്ര നടത്തിയ ദളിത് വരന്‍റെ കരണത്തടിച്ചു| Video

തന്‍റെ സമുദായത്തിൽപ്പെട്ടവർക്ക് മാത്രമേ കുതിര സവാരി ചെയ്യാൻ അവകാശമുള്ളൂ എന്ന് പറഞ്ഞാണ് പ്രതി വരനെ ആക്രമിച്ചത്
കുതിരപ്പുറത്തിരിക്കുന്ന വരനെ ആക്രമിക്കുന്ന പ്രതി.
കുതിരപ്പുറത്തിരിക്കുന്ന വരനെ ആക്രമിക്കുന്ന പ്രതി.
Updated on

ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയ ദളിത് വരനു നേരെ ആക്രമണം. കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വരൻ വികാസ് ചാവ്ദയാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ചദസന ഗ്രാമത്തിൽ വിവാഹ ഘോഷയാത്രയുടെ ഭാഗമായി വരൻ വധുവിന്‍റെ വീട്ടിലേക്ക് പോകവേ മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികളിൽ ഒരാൾ വരനെ കരണത്തടിക്കുകയും കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കുകയും ചെയ്തെന്നു ബന്ധുവായ സഞ്ജയ് നൽകിയ പരാതിയിൽ പറയുന്നു. തന്‍റെ സമുദായത്തിൽപ്പെട്ടവർക്ക് മാത്രമേ കുതിര സവാരി ചെയ്യാൻ കഴിയൂ എന്ന് പറഞ്ഞാണ് പ്രതി വരനെ ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു.

ഇയാൾക്കൊപ്പം മൂന്ന് പേർകൂടി ചേർന്ന് ജാതി അധിക്ഷേപം നടത്തിയതായി മാൻസ പോലീസ് പറഞ്ഞു. വരൻ വികാസ് ചാവ്ദയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സൈലേഷ് താക്കൂർ, ജയേഷ് താക്കൂർ, സമീർ താക്കൂർ, അശ്വിൻ താക്കൂർ എന്നീ നാല് പ്രതികളെ പിടികൂടുകയും ഇവർക്കെതിരെ ഐ.പി.സി 341, 323, 504,114, 506 എന്നീ വകുപ്പുകൾ ചേർത്തെന്നും പോലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com