

ക്ഷേത്രത്തിൽ പ്രാർഥിച്ചതിന് ദളിത് യുവാവിന് മർദനം; ഉത്തർപ്രദേശിൽ 2 പേർക്കെതിരേ കേസ്
പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ഗ്രാമത്തിലുള്ള കാളി ക്ഷേത്രത്തിൽ താമസിക്കുകയും പ്രാർഥന നടത്തുകയും ചെയ്തതിന് ദളിത് യുവാവിനെ ആക്രമിച്ച രണ്ടു പേർക്കെതിരേ കേസെടുത്തു.
സർദാസ്പുർ ഗ്രാമവാസിയായ നഗീന റാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശാൽ സിംഗ് അങ്കിത് സിങ് എന്നിവർക്കെതിരേ റാസ്റ പൊലീസിന്‍റേതാണ് നടപടി. ഭാരതീയ ന‍്യായസംഹിതയിലെയും പട്ടികജാതി- പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദളിത് യുവാവ് കാളി ക്ഷേത്രത്തിലാണ് താമസിക്കുന്നതെന്നും അവിടെയാണ് പ്രാർഥന നടത്തിയതെന്നും എന്നാൽ പ്രതികളായ രണ്ടുപേർ ഞായറാഴ്ച അദ്ദേഹത്തെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതിക്കാരി പറയുന്നത്.
വിഷയത്തിൽ കേസെടുത്തതായും ആവശ‍്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും റാസ്റ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള സുഷിൽ കുമാർ പറഞ്ഞു.