ഭക്ഷണത്തെ ചൊല്ലി തർക്കം: ഗുജറാത്തിൽ ദളിത് യുവാവിന് ക്രൂരമർദനം

ഗുരുതരമായി പരുക്കേറ്റ ജയന്തി ചൗഹാൻ ആശുപത്രിയിൽ ചികിത്സയിലാണ്
ഭക്ഷണത്തെ ചൊല്ലി തർക്കം: ഗുജറാത്തിൽ ദളിത് യുവാവിന് ക്രൂരമർദനം
Updated on

ഗുജറാത്ത്: ഗുജറാത്തിലെ ഖാൻപൂരിൽ ദളിത് യുവാവിന് ക്രൂരമർദനം. ദളിത് യുവാവായ ജയന്തി ചൗഹാൻ (45) നാണ് പരുക്കേറ്റത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ ഹോട്ടലുടമ അമിത് വീനു പട്ടേലിനും മറ്റൊരു ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഖാൻപൂരിലെ ലിംഡിയ കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ മെയ് 7 നാണ് സംഭവം. ഭക്ഷണസാധനങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്ന് ഹോട്ടൽ ഉടമയും ജീവനക്കാരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയന്തി ചൗഹാൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com