വായിൽ ഡിറ്റണേറ്റർ തിരുകി പൊട്ടിച്ചു‌; കണ്ണൂരിൽ നിന്ന് കാണാതായ യുവതി‌ കൊല്ലപ്പെട്ടു

അന്ന് വൈകിട്ടോടെ തന്നെ വീട്ടിലുണ്ടായിരുന്ന 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കാണാതായെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകി.
darshitha murder case kannur, karnataka

ദർഷിത

Updated on

കണ്ണൂർ: കണ്ണൂരിൽ നിന്ന് കാണാതായ യുവതിയെ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് സ്വദേശി എ.പി. സുഭാഷിന്‍റെ ഭാര്യ ദർഷിത(22) ആണ് കൊല്ലപ്പെട്ടത്. ദർഷിതയുടെ ഒപ്പമുണ്ടായിരുന്ന സിദ്ധരാജുവിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ദർഷിതയുടെ ഭർത്താവ് സുഭാഷ് വിദേഷത്താണ്. ഇരുവർക്കും ഒരു മകളുമുണ്ട്.

സുഭാഷിന്‍റെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ദർഷിത താമസിച്ചിരുന്നത്. വെള്ളിയാഴ്ച മറ്റുള്ളവരെല്ലാം ജോലിക്കു പോയതോടെയാണ് മകളുമായി ദർഷിത സ്വന്തം നാടായ കർണാടകയിലേക്ക് പോയത്. അന്ന് വൈകിട്ടോടെ തന്നെ വീട്ടിലുണ്ടായിരുന്ന 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കാണാതായെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകി.

മോഷണക്കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ദർഷിക കൊല്ലപ്പെട്ടതായി കർണാടക പൊലീസ് അറിയിക്കുന്നത്. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയതിനു ശേഷമാണ് ആൺ സുഹൃത്തിനൊപ്പം ദർഷിത ലോഡ്ജിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു. ലോഡ്ജിൽ വത്ത് വാക്കുതർക്കമുണ്ടായതിനു പിന്നാലെയാണ് സിദ്ധരാജു യുവതിയുടെ വായിൽ ഇലക്‌ട്രിക് ഡിറ്റണേറ്റർ വച്ച് പൊട്ടിച്ചത്. യുവതിയുടെ മുഖവും ഇടിച്ചു ചതച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com