ചെടിക്കമ്പ് മുറിച്ചതിന് 90- കാരിക്ക് മരുമകളുടെ ക്രൂരമർദ്ദനം; അറസ്റ്റ്

ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മർദ്ദിച്ചു എന്നു ബന്ധുക്കൾ പറയുന്നു
ചെടിക്കമ്പ് മുറിച്ചതിന് 90- കാരിക്ക് മരുമകളുടെ ക്രൂരമർദ്ദനം; അറസ്റ്റ്

തിരുവനന്തപുരം: ചെടിക്കമ്പ് മുറിച്ചതിന് 90 വയസുള്ള വ്യദ്ധക്ക് മരുമകളുടെ ക്രൂര മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദ്ദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയ്ക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ഇളയ മകന്‍റെ ഭാര്യ സന്ധ്യ (41) ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മർദ്ദിച്ചു എന്നു ബന്ധുക്കൾ പറയുന്നു. മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് കേസ്. മുൻപും വയോധികയെ ഇവർ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവർ മർദ്ദിക്കുന്ന ദൃശ്യം വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം പ്രചരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com