
ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു
Representative image of a crime scene
ആലപ്പുഴ: ആലപ്പുഴയിൽ മകൾ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ഷാനിക്കാണ് 17 വയസുകാരിയായ മകളിൽ നിന്നും കുത്തേറ്റത്. കഴുത്തിന് കുത്തേറ്റത്തിനെത്തുടർന്ന് ഷാനിയെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.