

ഭുവനേശ്വർ: ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിൽ 2 പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലായിരുന്നു. . രണ്ട് ദിവസമായി കുട്ടികളെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇരുവരും 7-ാം ക്ലാസ് വിദ്യാർഥിനികളാണ്.
വ്യാഴാഴ്ച സ്‌കൂൾ വിട്ട് പെണ്‍കുട്ടികള്‍ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിരുന്നു. കാണാതായ രണ്ട് പേർക്കുമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാട്ടില്‍ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയില്‍ രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ ആണ് ആദ്യം കണ്ടെത്തിയത്.
തുടർന്ന് പ്രദേശത്തെത്തി പരിശോധന നടത്തിയ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.