നിർമാണത്തിലുള്ള ഫ്ലൈ ഓവറിന്‍റെ ഗ്രില്ലിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തതയില്ല.
dead body found hanging on the under construction flyover in delhi
dead body found hanging on the under construction flyover in delhi

ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഡൽഹി കരാല ഏരിയയിലെ ഫ്ലൈ ഓവറിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മേൽപ്പാലത്തിന് നടുവിലുള്ള ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തതയില്ല.

പ്രദേശത്തുള്ളവരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. യുവാവിന് 25-30 വയസിനുള്ളിൽ പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് നിന്നും കാണാതായ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com