കൂട്ട ബലാത്സംഗത്തിനിരയായ 15 കാരിയെ പൊലീസുകാർ റോഡിലൂടെ വലിച്ചിഴച്ചു; പ്രതിഷേധം

നാട്ടുകാർ റോഡ് ഉപരോധിച്ച് എത്തിയതോടെ പ്രതിഷേധം അക്രമാസക്തമായി
കൂട്ട ബലാത്സംഗത്തിനിരയായ 15 കാരിയെ പൊലീസുകാർ റോഡിലൂടെ വലിച്ചിഴച്ചു; പ്രതിഷേധം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉത്തർ ദിനപൂരിൽ കൂട്ട ബലാത്സംഗത്തിനിരയായ 15 കാരിയെ പൊലീസുകാർ റോഡിലൂടെ വലിച്ചിഴച്ചതിൽ വ്യാപക പ്രതിഷേധം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

നാട്ടുകാർ റോഡ് ഉപരോധിച്ച് എത്തിയതോടെ പ്രതിഷേധം അക്രമാസക്തമായി. ഇതോടെ പൊലീസുകാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് നാട്ടുകാർക്കുനേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

രാജ്ബോംഗ്ഷി സമുദായത്തിൽപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയായാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും, ബംഗാളിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com