മുഹമ്മദ് ഫായിസ്
മുഹമ്മദ് ഫായിസ്

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ ദുരൂഹ മരണം; പിതാവ് കസ്റ്റഡിയില്‍

കുഞ്ഞിന്‍റെ ദേഹത്ത് മർദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് റിപ്പോർട്ട്
Published on

മലപ്പുറം: മലപ്പുറം കാളിക്കാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരിയുടെ മരണത്തിൽ‌ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഇയാൾ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന കുട്ടിയുടെ അമ്മ ഉൾപ്പെടുന്ന ബന്ധക്കളുടെ പരാതിയിലാണ് നടപടി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന് നിലയിലാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തതെന്ന് കാളിക്കാവ് പൊലീസ് അറിയിച്ചു.

കുഞ്ഞിന്‍റെ ദേഹത്ത് മർദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടിയെ പിതാവ് നിരന്തരം മർദിക്കാറുണ്ടായിരുന്നതായും പല തവണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും കുട്ടിയുടെ അമ്മയും ബന്ധുക്കളും പറയുന്നു.

കുഞ്ഞിന്‍റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളെജിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും ബന്ധുക്കളുടെ പരാതിയിൽ കേസസന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com