
ന്യൂഡൽഹി: ഡൽഹി (delhi) ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ വന്‍ സ്വർണവേട്ട (gold hunt). ടെർമിനൽ 2 ൽ എത്തിയ വിമാനത്തിൽ നിന്ന് 2 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. വിമാനത്താളത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് 4 സ്വർണകട്ടകൾ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് സ്വർണം പിടികൂടുന്നത്. ശുചിമുറിയിലെ സിങ്കിനു താഴെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വർണക്കട്ടകൾ.
ചാരനിറത്തിലുള്ള സഞ്ചിയിൽ 3969 ഗ്രം തൂക്കമുളള 4 സ്വർണക്കട്ടികളാണ് ഉണ്ടയിരുന്നത്. ഇതിന് വിപണിയിൽ ഏകദേശം 1,95, 72,400 രൂപ വില വരും. സംഭവത്തിൽ പൊലീസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.