ദീപാവലി ആഘോഷങ്ങൾക്കിടെ ഡൽഹിയിൽ വെടിവയ്പ്; 2 പേർ കൊല്ലപ്പെട്ടു

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Delhi man, teenage nephew shot dead while celebrating Diwali
ദീപാവലി ആഘോഷങ്ങൾക്കിടെ ഡൽഹിയിൽ വെടിവയ്പ്; 2 പേർ കൊല്ലപ്പെട്ടു
Updated on

ന്യൂഡൽഹി: ദീപാവലി ദിനത്തില്‍ ഡൽഹി ഷഹ്ദാരയിലെ ഫാർഷ് ബസാറിലുണ്ടായ വെടിവയപ്പിൽ 2 പേർ മരിച്ചു. ആകാശ് ശര്‍മ്മ (40), ബന്ധു ഋഷഭ് ശര്‍മ്മ (16) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ആകാശ് ശര്‍മ്മയുടെ മകന്‍ കൃഷ് ശര്‍മ്മ (10) പരുക്കുകളോടെ ആശുപത്രിയിലാണ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.

വ്യാഴാഴ്ച രാത്രി 8.30 ഓടെ വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം, ആയുധധാരികളായ 2 പേർ ഇവരുടെ അടുത്ത് എത്തുകയും വീടിനകത്തേക്കു കയറിപ്പോയ ആകാശ് ശര്‍മ്മയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. 5 റൌണ്ട് വെടിയുതിർത്തു. ആകാശ് ശര്‍മ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മകന് പരുക്കേറ്റു. അക്രമികളെ പിടികൂടാന്‍ പിന്നാലെ ഓടുന്നതിനിടെ അനന്തരവനും വെടിയേറ്റത്. ഇയാളും മരിച്ചു.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com