'കല്ലുകൊണ്ട് തലയ്ക്ക് പലതവണ അടിച്ചു; 15-ലധികം തവണ കത്തികൊണ്ട് കുത്തി'; ഡൽഹിയിൽ വീണ്ടും അതിക്രൂര കൊലപാതകം

ഒരു തവണ ശരീരത്തിൽ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുന്നുണ്ട്.
'കല്ലുകൊണ്ട് തലയ്ക്ക് പലതവണ അടിച്ചു; 15-ലധികം തവണ കത്തികൊണ്ട് കുത്തി'; ഡൽഹിയിൽ വീണ്ടും അതിക്രൂര കൊലപാതകം
Updated on

ന്യൂഡൽഹി: രോഹിണിയിൽ നാടിനെ നടുക്കി വീണ്ടും അതിക്രൂര കൊലപാതകം. 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. സാക്ഷി ദീക്ഷിത് (16) എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതി സഹിൽ (20) എന്നയാളാണ് പിടിയിലായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പെൺകുട്ടിയെ 15ലധികം തവണ കത്തികൊണ്ട് കുത്തുകയും കല്ലുകൊണ്ട് തലയ്ക്ക് പലതവണ അടിക്കുകയും ചെയതു.

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ ശനിയാഴ്ച വൈകുന്നേരം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഞായറാഴ്ച വൈകീട്ട് പെൺകുട്ടിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തികൊണ്ട് കുത്തി. ഒരു തവണ ശരീരത്തിൽ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുന്നുണ്ട്. നിലത്തുവീണ പെൺകുട്ടിയുടെ തലയിലേക്ക് കോൺക്രീറ്റ് കട്ട എടുത്തിട്ടു. നിരവധി തവണയാണ് കല്ലെടുത്ത് പെൺകുട്ടിയുടെ തലയിലിടുന്നത്.

ആക്രമണം കണ്ട് ആളുകൾ തടിച്ചുകൂടുന്നുണ്ടെങ്കിലും ആരും തടയാന്‍ ശ്രമിക്കുന്നില്ല. ഇതിനുശേഷം നടന്നുപോയ പ്രതി വീണ്ടും വന്ന് കോൺക്രീറ്റ് കട്ട പലതവണയായി എടുത്തിട്ടു. പെൺകുട്ടിയുടെ ശരീരത്തിൽ ചവിട്ടുകയും ചെയ്തശേഷമാണ് പ്രതി സ്ഥലത്ത് നിന്നും പോകുന്നത്.

സുഹൃത്തിന്‍റെ മകന്‍റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാന്‍ പോയ പെൺകുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com