ഡിജെ പാർട്ടിക്കായി ലഹരി മരുന്ന് എത്തിച്ചു; കൊച്ചിയിൽ യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ

എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായാണ് സംഘം എത്തിയത്
delivered drugs for the dj party 5 people arrested in kochi
ഡിജെ പാർട്ടിക്കായി ലഹരി മരുന്ന് എത്തിച്ച 5 പേർ പിടിയിൽ
Updated on

കൊച്ചി: ഡിജെ പാർട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയിൽ. ഒരു യുവതി ഉൾപ്പെടെയുള്ള അഞ്ചംഗസംഘമാണ് പിടിയിലായത്. നെടുമ്പാശേരിയിലെ എയർലിങ്ക് ഹോട്ടലിലാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്.

എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായാണ് സംഘം എത്തിയത്. അതിനിടെ, രഹസ്യവിവരം ലഭിച്ച എക്സൈസ് ഇവരെ പിടികൂടുകയായിരുന്നു. എറണാകുളം, കൊല്ലം സ്വദേശികളാണ് പിടിയിലായത്. ഡിജെ പാർട്ടിക്കാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് ഇവരുടെ മൊഴി. ഇവർക്ക് ഈ ലഹരിമരുന്ന് എവിടുന്നു ലഭിച്ചു എന്ന കാര്യങ്ങൾ ഉൾപ്പെടെ എക്സൈസ് അന്വേഷിച്ച് വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com